ഖത്തറിൽ ലോകകപ്പ് ആരംഭിച്ചപ്പോൾ ആവേശം അലയടിച്ചത് ഇങ്ങ് കേരളത്തിലായിരുന്നു. പ്രിയതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫാൻ ഫൈറ്റുമെല്ലാം ലോകകപ്പിനേക്കാൾ വലിയ പോരാട്ടം ഗ്രൂപ്പ് ഘട്ടം മുതൽ കണ്ടു. ഇതിൽ ഏറെ ശ്രദ്ധേയമായത് കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഉയർന്ന കട്ടൗട്ടുകളായിരുന്നു. ആദ്യം മെസിയുടെ കട്ടൗട്ടായിരുന്നു പുഴയിൽ ഉയർന്നത്. പിന്നാലെ വിട്ടുകൊടുക്കാതെ നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയിൽ നെഞ്ചുവിരിച്ച് നിന്നു.കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും നീക്കം ചെയ്യണമെന്നുമൊക്കെയായി പുള്ളാവൂരിൽ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും മലയാളികളുടെ ഫുട്ബോൾ ചർച്ചകളിൽ ഇടംപിടിച്ചു.
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും നീക്കം ചെയ്യണമെന്നുമൊക്കെയായി പുള്ളാവൂരിൽ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും മലയാളികളുടെ ഫുട്ബോൾ ചർച്ചകളിൽ ഇടംപിടിച്ചു.
ആദ്യ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറിന്റേയും റിച്ചാര്ലിസന്റേയും ബ്രസീൽ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു. പരാജിതനായി കരഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ മടക്കം ബ്രസീൽ ആരാധകരുടെ മനസ്സിൽ അടുത്ത നാല് വർഷവും വിങ്ങുന്ന ചിത്രമായിരിക്കും. രണ്ടാമത് നടന്ന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡിന് മുമ്പിൽ അൽപം വിയർത്തെങ്കിലും അർജന്റീന സെമിയിലെത്തി.
നെയ്മറിന്റെ കാര്യത്തിൽ തീരുമാനമായതോടെ ആരാധകർ ഉറ്റുനോക്കിയത് പോർച്ചുഗൽ-മൊറോക്കോ പോരാട്ടമായിരുന്നു. മത്സരം തുടങ്ങുമ്പോൾ ബെഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ 51ാം മിനുട്ടിൽ ഇറങ്ങിയെങ്കിലും മൊറോക്കൻ ശക്തിക്ക് മുന്നിൽ അടിപതറി വീണു. സെമി പോലും കാണാതെ തന്റെ അവസാന ലോകകപ്പിൽ നിന്നും വിടപറഞ്ഞു പോകുന്ന ക്രിസ്റ്റ്യാനോ ആയിരിക്കും ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഓർത്തുവെക്കപ്പെടുന്നത്.
ഒടുവിൽ, ഖത്തറിൽ നിന്ന് തിരികെ കേരളത്തിലെത്തുമ്പോൾ പുള്ളാവൂരിലെ ആ പുഴയിൽ മെസി തനിച്ചായിരിക്കുകയാണ്
Post a Comment