Dec 9, 2022

ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്രസീലും അർജൻ്റീനയും ഇന്നിറങ്ങും,


എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഇന്നു ബ്രസീൽ ആരാധകരുടെ തലസ്ഥാനമാകും, ലുസെയ്ൽ സ്റ്റേഡിയം അർജന്റീന ആരാധകരുടെ ആസ്ഥാനവും! ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കളത്തിലിറങ്ങുമ്പോൾ രണ്ടു ലാറ്റിനമേരിക്കൻ ടീമുകൾക്കും മുന്നിലുള്ളത് യൂറോപ്യൻ എതിരാളികൾ. ബ്രസീൽ-ക്രൊയേഷ്യ മത്സരം ഇന്ത്യൻ സമയം രാത്രി 8.30ന്. അർജന്റീന-നെതർലൻഡ്സ് മത്സരത്തിന്റെ കിക്കോഫ് രാത്രി 12.30ന്. ജയിച്ചു കയറിയാൽ ബ്രസീലും അർജന്റീനയും സെമിഫൈനലിൽ ഏറ്റുമുട്ടും എന്നത് ആകർഷണം.
പോർച്ചുഗൽ-മൊറോക്കോ, ഇംഗ്ലണ്ട്- ഫ്രാൻസ് ക്വാർട്ടർ ഫൈനലുകൾ നാളെ നടക്കും.തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്നും ഉയർത്തെഴുന്നേറ്റ അർജന്റീന. നായകൻ ലയണൽ മെസ്സിയുടെ ഫോമിലാണ് ടീമിന്റെ കുതിപ്പ്. തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും അർജന്റീനയ്ക്ക് നോക്കൗട്ട്‌ പോലെയായിരുന്നു. മെക്സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീസ് മലയും താണ്ടിയാണ് അർജന്റീനയുടെ വരവ്. ഇതുവരെ തോൽക്കാതെയെത്തുന്ന നെതർലൻഡ്സ് അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഗോൾ വഴങ്ങുന്നതിലെ പിശുക്ക് വാൻഗാളിന്റെ കുട്ടികൾ തുടർന്നാൽ മെസ്സിപട വിയർക്കും.കിരീടപ്പോരാട്ടത്തിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ബ്രസീൽ നെയ്മറുടെ തിരിച്ചുവരവോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ്.
സ്ട്രൈക്കർമാരെല്ലാം കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തി. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജപ്പാനെതിരെ ഷൂട്ടൌട്ട് കടമ്പ കടന്നാണ് വരുന്നത്. ഫ്രീകിക്കുകളും കോർണറുകളും ഗോളാക്കിയ മാറ്റുന്നതാണ് ക്രൊയേഷ്യയുടെ കരുത്ത്. ബ്രസീലിനെ തളയ്ക്കാൻ എന്ത് പദ്ധതിയാണ് ക്രൊയേഷ്യൻ കാമ്പിൽ ഒരുങ്ങുകയെന്നതും ശ്രദ്ധേയമാകും.തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്നും ഉയർത്തെഴുന്നേറ്റ അർജന്റീന. നായകൻ ലയണൽ മെസ്സിയുടെ ഫോമിലാണ് ടീമിന്റെ കുതിപ്പ്. തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും അർജന്റീനയ്ക്ക് നോക്കൗട്ട്‌ പോലെയായിരുന്നു. മെക്സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീസ് മലയും താണ്ടിയാണ് അർജന്റീനയുടെ വരവ്. ഇതുവരെ തോൽക്കാതെയെത്തുന്ന നെതർലൻഡ്സ് അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഗോൾ വഴങ്ങുന്നതിലെ പിശുക്ക് വാൻഗാളിന്റെ കുട്ടികൾ തുടർന്നാൽ മെസ്സിപട വിയർക്കും.കിരീടപ്പോരാട്ടത്തിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ബ്രസീൽ നെയ്മറുടെ തിരിച്ചുവരവോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ്. സ്ട്രൈക്കർമാരെല്ലാം കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തി. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജപ്പാനെതിരെ ഷൂട്ടൌട്ട് കടമ്പ കടന്നാണ് വരുന്നത്. ഫ്രീകിക്കുകളും കോർണറുകളും ഗോളാക്കിയ മാറ്റുന്നതാണ് ക്രൊയേഷ്യയുടെ കരുത്ത്. ബ്രസീലിനെ തളയ്ക്കാൻ എന്ത് പദ്ധതിയാണ് ക്രൊയേഷ്യൻ കാമ്പിൽ ഒരുങ്ങുകയെന്നതും ശ്രദ്ധേയമാകും.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only