മരഞ്ചാട്ടി :വിദ്യാർത്ഥികളിൽ കായികവും മാനസികവുമായ വികാസം ഉറപ്പുവരുത്തുന്നതിനും കാർഷികാവബോധം സൃഷ്ടിക്കുന്നതിനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പുലർകാലം; കൃഷിപാഠം പദ്ധതികൾക്ക് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ തുടക്കമായി.കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പർ ജമീല വി.പി.പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ.കുര്യൻ താന്നിക്കൽ ചടങ്ങിൽഅധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സിജി സിബി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ രാജു കെ എം, പി.റ്റി.എ പ്രസിഡന്റ് മാർടി ൻ കാവുങ്കൽ ,എം പി.റ്റി.എ.പ്രസിഡന്റ് സാന്റി ജോർജ്ജ മുജീബ് റഹ്മാൻ, സിസി മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment