മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസഭ വൻ ജനപങ്കാളിത്തത്തോടെ കുമാരനെല്ലുർ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. 13 വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ച് 2023-24 വർഷത്തേക്കുള്ള പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി. ഇതേ വരെ വാർഡിൽ നടപ്പാക്കിയ പദ്ധതികൾ അവലോകനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ സഭ കോഡിനേറ്റർ ലിപിൻ. സൈദ്. ടികെ സുധീരൻ. നിഷാദ് വീച്ചി. ശശി മാങ്കുന്നുമ്മൽ.ടിപി ജബ്ബാർ.സി റാജിദ്.എംപി സുജാത. ടിപി പുഷ്പാവതി. സി ഹാത്തിക്ക.സുഹറ മുരിങ്ങേക്കൽ. സി അസ്മാബി എന്നിവർ നേതൃത്വം കൊടുത്തു. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന മെമ്പറും മെമ്പറിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുന്ന ജനങ്ങളും ഒറ്റ മനസ്സോടെ പ്രവർത്തിക്കുന്നതിന് തെളിവായി മാറി ഗ്രാമ സഭയിലെ വൻ ജനപങ്കാളിത്തം.
Post a Comment