ക്യാമ്പയിന്റെ നഗരസഭാ തല ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി നിർവ്വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ രജിത സിടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യസ്റ്റാൻറിംഗ് ചെയർമാൻ കുഞ്ഞൻ വി ഒപ്പം ക്യാമ്പയിൻ വിശദീകരിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസർ വിപിൻദാസ് ക്ലാസെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സത്യനാരായണൻ മാസ്റ്റർ കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ജം, വസന്തകുമാരി, ജോഷില, അശ്വതി,ബിജുന,ബിന്ദു,യാസർ എന്നിവർ ആശംസ അറിയിച്ചു. ഡിസംബർ 15 മുതൽ ഫെബ്രുവരി 29 വരെ നടക്കുന്ന ഒപ്പം ക്യാമ്പയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നഗരസഭയിൽ നടക്കും. അർഹരായ ആളുകളെ കണ്ടെത്തി പരിശീലനം നൽകി വരുമാനാധിഷ്ഠിത തൊഴിലിലേക്കും സ്വയം തൊഴിലിലേക്കും ഉൾച്ചേർക്കും.
20 വർഷമായി നഗരസഭയിൽ വിജയകരമായി പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ ഫ്രൻറ്സ് ഹോട്ടലിനെ യോഗത്തിൽ ആദരിച്ചു.
സംരംഭങ്ങൾക്കുള്ള റിസിലയൻസ് ഫണ്ടും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
Post a Comment