കോഴിക്കോട്: വീടു വിട്ടിറങ്ങി കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പ്രകൃതി വിരുദ്ധ ലൈംഗിക അക്രമം നടത്തിയ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വയനാടു മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് പിടിയിലായത്. നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് കെ എസ്ആർടിസി സ്റ്റാൻഡിൽ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിവിധ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. അബ്ദുൾ സലിം, വി.സിയാദ്, എഎസ്ഐ മുഹമ്മദ് ഷബീർ സീനിയർ സിപിഒമാരായ മുഹമ്മദ് ഷബീർ സീനിയർ സിപിഒമാരായ സജേഷ് കുമാർ, ബിനിൽ കുമാർ, സിപിഒ സുജന ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment