മുക്കം: ‘കാൽനൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തുന്നത് എങ്ങിനെ? ‘എന്ന തലക്കെട്ടിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുക്കം ഉപജില്ല കമ്മറ്റി എസ്.കെ പാർക്കിൽ നടത്തിയ ജനകീയ ചർച്ച സായാഹ്നം ശ്രദ്ധേയമായി.
മുക്കം ഉപജില്ലയിലെ എല്ലാ അധ്യാപക സംഘടന നേതാക്കളും സാമൂഹ്യ – സാംസ്കാരിക പ്രമുഖരും പങ്കെടുത്ത ചർച്ചയിൽ കേരളത്തിലെ 25 വർഷത്തെ വിദ്യാഭ്യാസ ചരിത്രം ഇഴകീറി പരിശോധിക്കുകയും നവീന ചിന്തകൾ സമർപ്പിക്കുകയും ചെയ്തു.
ഉപജില്ല പ്രസിഡന്റ് കെ.പി മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എസ് കമറുദ്ദീൻ വിഷയം അവതരിപ്പിച്ചു.മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ അബ്ദുസലാം ( കെ.എസ്.ടി.എ), ജോളി ജോസഫ് (കെ.പി.എസ്.ടി.എ ), നിസാം കാരശേരി (കെ.എസ്.ടി.യു), അബ്ദു റഷീദ് അൽ ഖാസിമി (കെ.എ.ടി.എഫ്), എൻ അബ്ദുറഹ്മാൻ (വൈസ് പ്രിൻസിപ്പൽ, എസ്.എസ്.എം.ഐ.ടി.ഇ നെല്ലിക്കാപറമ്പ്), ബന്ന ചേന്ദമംഗലൂർ ( പി.ബി.എസ്), ശംസുദ്ദീൻ (കെ.യു.ടി.എ), എ .പി മുരളീധരൻ (മാധ്യമ പ്രവർത്തകൻ), സന്തോഷ് മൂത്തേടം (പ്രിൻസിപ്പൽ ഫോറം), അഡ്വ.പി കൃഷ്ണകുമാർ (പരിഷത്ത്), ശംസുദ്ദീൻ കാരശേരി (ഹിന്ദി അധ്യാപക മഞ്ച്) തുടങ്ങിയ വർ ചർച്ചയിൽ പങ്കെടുത്തു.കൺവീനർ കെ.പി ഷാഹുൽ ഹമീദ് സ്വാഗതവും വി മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു
Post a Comment