Dec 10, 2022

ഉംറ നിർവഹിക്കാനെത്തിയ കാരശ്ശേരി സ്വദേശി മക്കയിൽ നിര്യാതയായി


റിയാദ്: ഉംറ നിർവഹിക്കുന്നതിനു വേണ്ടി സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മുക്കം കാരശ്ശേരി സ്വദേശി മക്കയിൽ നിര്യാതയായി. കാരശ്ശേരി പെരുന്നാം കുന്നത്ത് സൈനബ (77) ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്.


സ്വകാര്യ ഉംറ ഗ്രൂപ്പായ എടവണ്ണപ്പാറയിലുള്ള ഹബീബി ഗ്രൂപ്പിൽ പത്ത് ദിവസം മുമ്പാണ് എഴുപത് പേരടങ്ങുന്ന സംഘത്തോടൊപ്പം നാട്ടിൽ നിന്നും മക്കയിലെത്തിയത്.

ഉംറയുടെ കർമ്മങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സംഘത്തോടൊപ്പം നാളെ മദീന സിയാറത്തിനായി പുറപ്പെടുന്നതിനായി തയ്യാറെടുക്കുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സഹപ്രവർത്തകർ രംഗത്തുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only