കുമാരനല്ലൂർ: സത്യസന്ധതയുടെ ആൾരൂപമായി മാറിയ കൊന്നാലത്ത് നാണിയെ സിപിഐഎം കുമാരനല്ലൂർ തടപ്പറമ്പ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ആദരിച്ചു.
കളഞ്ഞുപോയ തുക ഉടമക്ക് തിരികെ നൽകി മാതൃക യായിരിക്കുകയാണ്
കൊന്നാലത്ത് നാസർ എന്ന നാണി.
ഓട്ടോറിക്ഷ തൊഴിലാളിയായ നാണിക്ക് ഇന്നലെയാണ് വലിയ സംഖ്യ അടങ്ങുന്ന പേഴ്സ് കളഞ്ഞു ലഭിച്ചത്
സാധാരണക്കാരുടെ മനസ്സറിയുന്ന നാണിക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല എത്രയും പെട്ടെന്ന് തന്നെ പണത്തിന്റെ ഉടമ ആരാണെന്ന് അന്വേഷിക്കുകയും, അവരെ കണ്ടെത്തി നഷ്ടപ്പെട്ട പണം തിരികെ നൽകുകയും ചെയ്തു.
സത്യസന്ധതയും മനുഷ്യത്വവും അപ്രസക്തമാകുന്ന ഈ കാലത്തും വേറിട്ട വ്യക്തിത്വമായി നാടിൻറെ അഭിമാനമായി മാറിയിരിക്കുകയാണ് നാണി.കുമാരനെല്ലൂർ അങ്ങാടിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് ഉപഹാരം നൽകി.
ലോക്കൽ കമ്മിറ്റി അംഗം അജയഘോഷ്, തടപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷൈജു, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്, DYFI മേഖല ട്രഷറർ ഷഫീഖ് തലാപ്പിൽ, അരീപ്പറ്റ വേലായുധൻ, സിദ്ദീഖ് പുളിക്കത്തൊടി, I തുടങ്ങിയവർ പങ്കെടുത്തു
Post a Comment