Dec 11, 2022

"താമരശ്ശേരിയിൽ വീണ്ടും ലഹരി വേട്ട, "7.06 ഗ്രാം എംഡി എംഎ" യുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു."


താമരശ്ശേരി:മാരക ലഹരി മരുന്നായ 7.06 ഗ്രാം എംഡി എംഎ യുമായി ഒരാളെ താമരശ്ശേരി ചെക്ക് പോസ്റ്റിനടുത്തുള്ള വർക്ക്‌ ഷോപ്പിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35) നെയാണ് ഇന്നലെ 9-ന് വൈകിട്ട് മണിക്ക് KL 14-H-1600 നമ്പർ ഹ്യുണ്ടായ് സൊനാറ്റ കാർ സഹിതം കോഴിക്കോട് റൂറൽ ന് ലഭിച്ച എസ് പി ആർ. കറപ്പസ്വാമി ഐ പി എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൌൺ സമയത്ത് നാട്ടിൽ വന്ന ശേഷം ആണ് മയക്കു മരുന്നു വില്പനയിലേക്ക് തിരിയിന്നത്.
ബാംഗ്ലൂർ നിന്നും മൊത്തവിലക്ക് എടുത്തു കോഴിക്കോട് എത്തിച്ചു വ്യാപകമായി കോഴിക്കോട്, വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

ഇയാളുടെ പേരിൽ നിരവധി പരാതികൾ പോലീസിനും എക്സൈസിനും സമീപകാലത്തു ലഭിച്ചിരുന്നു.തുടർന്ന് 2 മാസത്തോളമായുള്ള നിരീക്ഷണത്തിനു ശേഷമാണ് ഇപ്പോൾ പിടികൂടിയത്.
വർക്ക്‌ ഷോപ്പിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ രാത്രി കാലങ്ങളിൽ തമ്പടിക്കുന്ന സംഘങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്നു എത്തിക്കുന്നത്.

വില്പനയിൽ സഹായിക്കുന്നതിനായി ഇയാൾക്ക് ചെറുപ്പക്കാരുടെ സംഘങ്ങളുമുണ്ട്.ഇയാളെയും സംഘത്തെയും കുറിച്ച് പോലീസിന് വിവരം നൽകുന്നതിനുള്ള ഭയം മുതലെടുത്താണ് ലഹരി വില്പന നടത്തിയിരുന്നത്.
പോലീസിനെ കബളിപ്പിക്കുന്നതിനായി പലതരം കാറുകൾ മാറി മാറി ഉപയോഗിച്ചായിരുന്നു വില്പന നടത്തിയിരുന്നത്.

ഗ്രാമിന് 1000 വെച്ച് ബാംഗ്ലൂർ നിന്നും ഏജന്റുമാർ മുഖേന എത്തിക്കുന്ന എംഡിഎംഎ 5000 രൂപക്കാണ് വിൽക്കുന്നത്‌.
MDMA കാറിന്റെ എ സി വെന്റിലേറ്ററിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലും പാക്കിങ് സാധനങ്ങളും ത്രാസും ഡാഷ് ബോർഡിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലും ആയിരുന്നു.
ഇയാളുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതിയെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, സുരേഷ് വി കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ ശ്രീജിത്ത്‌.വി. എസ് , സത്യൻ. കെ, ജയദാസൻ, എ എസ് ഐ ജയപ്രകാശ്പി കെ , CPO മാരായ ജിലു സെബാസ്റ്റ്യൻ, പ്രവീൺ. കെ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only