ന്യൂഡൽഹി: കാക്ക, എലി, പഴംതീനി വവ്വാൽ തുടങ്ങിയ ജീവികളെ കൊന്നാൽ ഇനി തടവും പിഴയും ശിക്ഷ ലഭിക്കും. ഇവയെ സംരക്ഷിത വിഭാഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാൽ മൂന്നുവർഷംവരെ തടവും കാൽലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.
വിളകൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകൾ ആറിൽ നിന്ന് നാലായി ചുരുങ്ങി. ഉയർന്ന സംരക്ഷണം ആവശ്യമായ ജീവികൾക്കായുള്ളതാണ് ഒന്നാം ഷെഡ്യൂൾ. കുറഞ്ഞ സംരക്ഷണമുള്ള ജീവികൾ അടങ്ങിയതാണ് ഷെഡ്യൂൾ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങൾ ഉൾക്കൊള്ളുന്നത് ഷെഡ്യൂൾ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകൾക്ക് വിധേയമായ ജീവികൾ ഉൾക്കൊള്ളുന്നതാണ് ഷെഡ്യൂൾ നാല്.
കൊല്ലാൻ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂൾ അഞ്ച് അപ്പാടെ ഇല്ലാതായി.
Post a Comment