Jan 19, 2023

പ്രായം ഒന്നിനുമൊരു തടസ്സമല്ല’; 73-ാം വയസ്സില്‍ 10-ാം ക്ലാസ്സ് പരീക്ഷ ജയിച്ച് നടി ലീന.


ജീവിതത്തിലും പരീക്ഷയിലും തോറ്റുകൊടുക്കാന്‍ ലീനാമ്മച്ചി തയ്യാറല്ല. തോറ്റുപോയ കണക്കും, രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ്സ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസ്സില്‍ നടി ലീസ ആന്റണി. ആറുപത് വര്‍ഷത്തിന് ശേഷമാണ് ലീന വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത്. പ്രതികാരം എന്ന ചിത്രത്തിന് ശേഷമാണ് നാടകനടിയായ ലീന സിനിമയില്‍ കൂടുതല്‍ ശ്രദ്ധനേടിയത്.


ഭര്‍ത്താവും നടനുമായ കെ.എല്‍ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാന്‍ തീരുമാനിക്കുന്നത്. തൈക്കാട്ടുശ്ശേരി ഉളവയ്പ്പില്‍ വീടിനടുത്തിള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകന്‍ ലാസര്‍ ഷൈനും മരുമകന്‍ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്. ഇനി പ്ലസ് വണ്‍ തുല്യതാ പരീക്ഷ എഴുതാനാണ് തീരുമാനം. കൂടാതെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. മൂന്ന് മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴില്‍ കൂട്ടിയാട്ടവും പരിശീലിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only