തിരുവനന്തപുരം :പനയ്ക്കോട് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. അമ്മയുടെ ശാരീരിക–മാനസിക പീഡനമാണ് തീകൊളുത്തി മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസില്‍ കൂട്ടപരാതി നല്‍കി.
പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകള്‍ ആശയെന്ന 21 കാരിയാണ് ഞായറാഴ്ച മരിച്ചത്. വീട്ടിനുള്ളില്‍ മുറിയില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്പോള്‍, അമ്മയുടെ തുടർപീഡനമാണ് അതിന് കാരണമെന്നാണ് അയൽക്കാർ ആരോപിക്കുന്നത്.
ജീവനൊടുക്കുന്ന അന്ന് രാവിലെയും അമ്മ മർദിച്ചതായി സഹോദരൻ പറഞ്ഞതായും ആരോപണമുണ്ട്. ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൂട്ടപ്പരാതിയും നൽകി. സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആശ. രണ്ടാം വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.
Post a Comment