അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
2022 ഡിസംബറില്‍ ഇന്റേണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസചര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠം പ്രകാരം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈല്‍ഡ്ഹുഡ് ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഗ്യാസ് സ്റ്റൗവുകള്‍ നൈട്രജന്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കില്‍ ഇവ ദോഷകരമായി തീരുമെന്നും മറ്റൊരു പഠനത്തില്‍ പറയുന്നു. അല്‍പ നേരം നൈട്രജന്‍ ഡയോക്‌സൈഡ് ശ്വസിച്ചാല്‍ കുട്ടികളിലെ ആസ്മ കലശലാകും. കൂടുതല്‍ നേരം NO2 വുമായി സമ്ബര്‍ക്കത്തില്‍ വരുന്നതോടെ രോഗം മൂര്‍ച്ഛിക്കാനും ഇടവരുമെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട് സേഫ്റ്റി വിഭാഗം. വിഷയത്തില്‍ പൊതുജനാഭിപ്രായം തേടാന്‍ ഏജന്‍സി ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നു. ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന വിപത്താണെന്നാണ് സിപിഎസ്‌സി ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണര്‍ റിച്ചാര്‍ജ് ട്രംക ബ്ലൂംബര്‍ഗിനോട് പറഞ്ഞത്.
Post a Comment