Jan 3, 2023

അർജന്റീനയുടെ വിജയം ആഘോഷിച്ചത് ടാറ്റു ചെയ്ത് പക്ഷേ ആരാധികയ്ക്ക്'എട്ടിന്റെ പണി കിട്ടി ഒടുവിൽ


ബ്യൂണസ് അയേഴ്സ്: ലോകകപ്പ് കിരീടത്തിൽ മുത്തിട്ടതിന്റെ ആഘോഷങ്ങൾ അർജന്റീനയിൽ കഴിഞ്ഞിട്ടില്ല. ലിയോണൽ മെസിയെയും സംഘത്തെയും നെഞ്ചേറ്റി ഒരു രാജ്യം മുഴുവൻ ആറാടുകയാണ്. ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ മിന്നും സേവുകളുമായി കളം നിറയാൻ ​ഗോൾ കീപ്പർ എമി മാർട്ടിനസിന് സാധിച്ചിരുന്നു. കിരീട നേട്ടത്തിന് ശേഷം എമിയുടെ ചില ആഘോഷങ്ങൾ അതിര് വിട്ടെങ്കിലും അർജന്റീന ആരാധകർക്ക് എമി തങ്ങളുടെ ഹീറോയാണ്.
ഇപ്പോൾ ഒരു അർജന്റീന ആരാധിക എമിയുടെ പേര് ടാറ്റുവുമായി തന്റെ പുറത്ത് ചെയ്യാൻ നോക്കിയപ്പോൾ സംഭവിച്ച ഒരു അബദ്ധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്. ഫൈനലിന് ശേഷം അർജന്റീന പതാക, മൂന്ന് നക്ഷത്രങ്ങൾ, ഒരു ജോടി ​ഗ്ലൗസുകൾ, ദിബു മാർട്ടിനസ് എന്ന പേര് എന്നിവയാണ് പട്രീഷ്യ എന്ന ആരാധിക ടാറ്റു ചെയ്തത്. എന്നാൽ, ദിബു മാർട്ടിനസിന് പകരം ടാറ്റു ആർട്ടിസ്റ്റ് പേര് എഴുതിയത് ദിബു ഫെർണാണ്ടസ് എന്നായി പോയി. ഇതോടെ പട്രീഷ്യക്ക് ടാറ്റു മാറ്റേണ്ടി വന്നു.

ദിബു ഫെർണാണ്ടസ് എന്നെഴുതിയതിന് മുകളിൽ കൂടെ ഒരു ​ഗോൾ കീപ്പർ സേവ് ചെയ്യുന്നതിന്റെ മാതൃക ടാറ്റു ചെയ്യുകയും ദിബു മാർട്ടിനസ് എന്ന പേര് ഉൾപ്പെടുത്തുകയും ചെയ്തതോടെ കാര്യം പരിഹരിക്കപ്പെട്ടു. എന്തായാലും രണ്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അതേസമയം, എമിയുടെ കിരീടം നേടിയ ശേഷമുള്ള ആഘോഷങ്ങളെ ഫ്രാൻസിന്റെ മുൻ പ്രതിരോധ നിര താരം ആദിൽ റാമി കടുത്ത ഭാഷയിലാണ് വിമർശിച്ചത്
വളരെ മോശം ഭാഷയിലുള്ള ആ വിമർശനത്തിന് എമിയുടെ സഹതാരം ഏയ്ഞ്ചൽ ഡി മരിയ ചുട്ട മറുപ‌ടി തന്നെ കൊടുക്കുകയും ചെയ്തു. എമിയാണ് ലോകത്തിലെ ഏറ്റവും മികച്ച ​ഗോൾകീപ്പർ എന്നും വേറെ എവിടെയെങ്കിലും പോയി കരയൂ എന്നുമായിരുന്നു മരിയയുടെ മറുപടി. ഏയ്ഞ്ചൽ എന്താ തന്നെ പഠിപ്പിക്കാൻ വരുവാണോ എന്ന് റാമി തിരികെയും ചോദിച്ചിട്ടുണ്ട്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only