Jan 14, 2023

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടിയില്‍ പശുക്കിടാവിനെ കൊന്നു


വയനാട് മാനന്തവാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ട് വയസുള്ള പശുക്കിടാവാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. ഒപ്പമുണ്ടായിരുന്ന പശുവിനെ കടിച്ചെന്നും ബഹളം വെച്ചതോടെ കടുവ ഓടിപോകുകയും ചെയ്യുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.


വനമേഖലയോട് ചേര്‍ന്ന ഈ എസ്റ്റേറ്റില്‍ കഴിഞ്ഞദിവസങ്ങളില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കടുവയുടെ ആക്രമണം ഉണ്ടായിട്ടും അധികൃതര്‍ നടപടി എടുക്കാത്തതില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മാനന്തവാടി റൈഞ്ചറെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു. ജീവനും സ്വത്തിനും സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നും വന്യജീവികള്‍ ജനവാസ മേഖലകളിലേക്കിറങ്ങി വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ജനപ്രതിനിധിയടക്കം സ്ഥലത്തെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം, പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. പിടികൂടിയ കടുവ മൂന്ന് ദിവസം മുന്‍പ് പുതുശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. മയക്കുവെടി വെച്ചതോടെ കടുവ മയങ്ങിയതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ കടുവയെ വലയിലാക്കുകയും കൂട്ടിലേക്ക് മാറ്റുകയുമായിരുന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only