തിരുവനന്തപുരം:
2,67,95,581 വോട്ടര്‍മാരാണ് പട്ടികയില്‍. നവംബറില്‍ ഇറക്കിയ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 2,71,62,290 ആയിരുന്നു. ഇതിലാണ് ഇത്രയും വലിയ കുറവ്. മരണപ്പെട്ട 3,60,161 പേരെയും താമസം മാറിയ 1,97,497 പേരെയും അടക്കം 5,65,334 വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.
വോട്ടര്‍മാര്‍ കൂടുതല്‍ മലപ്പുറത്തും (32,18,444 ) കുറവ് വയനാട്ടിലും (6,15,984 ) ആണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ (1,38,26,149 പേര്‍). പുരുഷ വോട്ടര്‍മാര്‍ 1,29,69,158 പേര്‍. 274 ഭിന്നലിംഗ വോട്ടര്‍മാരും പട്ടികയിലുണ്ട്. 18 വയസ്സുള്ള 41,650 വോട്ടര്‍മാര്‍ പുതുയി ചേര്‍ന്നു. 87,946 പ്രവാസി വോട്ടര്‍മാരുണ്ട്. കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍ മലപ്പുറത്താണ് (16,08,247). ഭിന്ന ലിംഗ വോട്ടര്‍മാര്‍ കൂടുതല്‍ തിരുവനന്തപുരത്തും (55). കോഴിക്കോടാണ് പ്രവാസി വോട്ടര്‍മാര്‍ കൂടുതല്‍ (34,695). 17 വയസ്സ് പൂര്‍ത്തിയായ 14,682 പേര്‍ മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ്സ് പൂര്‍ത്തിയാകുന്നത് ആ തീയതി അനുസരിച്ച് അപേക്ഷ പരിശോധിച്ച് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
അഞ്ചു ലക്ഷത്തിലധികം പേരെ പട്ടികയില്‍നിന്ന് നീക്കിയത് വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതിന് തെളിവാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
Post a Comment