Jan 30, 2023

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തം തടവ്,


മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം. മദ്രസ അധ്യാപകനാണ് പ്രതി.

2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടർന്ന് പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only