Jan 26, 2023

വലിച്ചെറിയൽ മുക്ത കേരളം; മാലിന്യങ്ങൾ നീക്കം ചെയ്ത് മുക്കം നഗരസഭ.


മുക്കം.
വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത്
മുക്കം നഗരസഭ. മുക്കം ഫയർ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. 


കൗൺസിലർ ഗഫൂർ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ കെ.പി.ചാന്ദ്നി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജോഷില സന്തോഷ്, അശ്വതി സനൂജ്, വിശ്വൻ നികുഞ്ജം, വസന്തകുമാരി, ജെ.എച്ച്ഐ ബീധാ ബാലൻ, ഫയർഫോഴ്‌സ് സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ഹരിത കർമ്മ സേനാഗംങ്ങൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only