ആയിരക്കണക്കിന് ആളുകളാണ് ഭൗതികദേഹം അവസാനമായി കാണാനെത്തിയത്. കേണല്‍ ടി നവീന്‍ ബെഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ശനിയാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം ജില്ലാ കളക്ടര്‍ വിആര്‍ പ്രേം കുമാറാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഭൗതികദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. കുറ്റൂളി കൊടവങ്ങാട് ഗ്രൗണ്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചു.
രണ്ടുവര്‍ഷമായി കശ്മീരിലെ പോരാട്ട ഭൂമിയില്‍ മുന്നിയില്‍ നിന്ന് ശത്രുക്കളെ നേരിട്ട വ്യക്തിയാണ് മലപ്പുറം സ്വദേശിയായ നുഫെെല്‍. രാജ്യത്തിന് പ്രഥമ പരിഗണന നല്‍കിയതുകൊണ്ടാണ് വിവാഹത്തിനുള്ള അവസരങ്ങള്‍ നേരത്തെ എത്തിയിരുന്നെങ്കിലും നുഫെെല്‍ അതിനായി സമയം മാറ്റിവയ്ക്കാത്തത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യയ്ക്കൊപ്പം ജീവിക്കാന്‍ സമയം ലഭിച്ചത് ഒരാഴ്ച മാത്രം. തിരിച്ചു തന്‍്റെ കര്‍മ്മഭൂമിയിലേക്ക് വണ്ടി കയറിയ നുഫെെലിനെയും കുടുംബത്തേയും പക്ഷേ അവിടെ കാത്തിരുന്നത് നിര്‍ഭാഗ്യമായിരുന്നു. കശ്മീരിലെ ലഡാക്കില്‍ വച്ച് നുഫെെലിനെ മരണം തട്ടിയെടുക്കുകയായിരുന്നു.
മലപ്പുറം കീഴുപറമ്ബ് കുനിയില്‍ കോലോത്തുംതൊടി നുഫൈല്‍ (27)ആണ് കശ്മീരിലെ ലഡാക്കില്‍ വച്ച് മരണമടഞ്ഞത്. ഒരാഴ്ച മുന്‍പാണ് നുഫെെലിന്‍്റെ നിക്കാഹ് കഴിഞ്ഞത്. മുക്കം കുളങ്ങര സ്വദേശിനിയുമായിട്ടായിരുന്നു നുഫെെലിന്‍്റെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു നുഫെെലിന്‍്റെ വിവാഹം നടന്നത്. 22നായിരുന്നു നുഫെെല്‍ കശ്മീരിലേക്ക് തീരിച്ചു പോയത്. അവിടെ വച്ചാണ് നുഫെെലിനെ മരണം തേടിയെത്തിയത്.
ആര്‍മി പോസ്റ്റല്‍ സര്‍വീസിലെ ശിപായിയായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം കൃത്യമായ മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നഒഫെെലിന്‍്റെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സെെനികനാകണമെന്നുള്ള മോഹം കുട്ടിക്കാലത്തേ മനസ്സിലിട്ട് നടക്കുന്ന വ്യക്തിയാണ് നുഫെെലെന്ന് ബന്ധുക്കള്‍ പറയുന്നു. 2015ലാണ് നുഫെെല്‍ ഇന്ത്യന്‍ സെെന്യത്തില്‍ അംഗമായി മാറുന്നത്. എട്ട് വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന നുഫൈല്‍ കശ്മീരില്‍ എത്തിയിട്ട് രണ്ടു വര്‍ഷമായി. ഈ സമയത്താണ് നുഫെെലിന് വിവാഹ ആലോചനകള്‍ തുടങ്ങുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് വിവാഹത്തിനുള്ള സമയം സമാഗതമായത്. കല്ല്യാണത്തിനായി ഡിസംബര്‍ അവസാനമാണ് നുഫെെല്‍ നാട്ടിലെത്തിയത്. വ്യാഴം രാവിലെ 10.30ന് ഭാര്യയെ വിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നല്‍ രാത്രി ഒമ്ബതരയോടെ നുഫെെല്‍ മരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം നുഫെെല്‍ കോയമ്ബത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ദുരന്തം തേടിയെത്തിയത്.
നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞാന്‍ നേരത്തേ മരിച്ചിരുന്നു. ഉമ്മ ആമിനയും നുഫൈലിന്‍്റെ സഹോദരിയുമാണ് കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് നുഫെെല്‍ കശ്മീരില്‍ എത്തിയത്.
Post a Comment