മുക്കം : മുക്കം കുമാരനെല്ലൂർ ഗേറ്റും പടിയിൽ കോസ്‌ക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എസ്റ്റേറ്റ് ഗേറ്റ് സംഘടിപ്പിക്കുന്ന *ഗേറ്റും പടി വോളി ബോൾ ലീഗ്* രണ്ടാം സീസണ് (GVL-2) പ്രൗഢോജ്ജ്വലമായ തുടക്കം.
നാട്ടിലെ കായിക പ്രേമികളുടെ സഹകരണത്തോടെ കോസ്‌കോ വാങ്ങി സ്ഥാപിച്ച ഫ്ലെഡ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് *ക്ലബ് പ്രസിഡന്റ് അംജത് ഖാൻ യു കെയും മുതിർന്ന പ്രതിനിധി ആലി തരിപ്പയിലും* ചേർന്ന് മേള ഉദ്‌ഘാടനം ചെയ്തു
പ്രദേശത്തെ മുതിർന്നവരും യുവാക്കളുമടങ്ങുന്ന 6 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ മൂന്ന് മത്സരങ്ങൾ നടന്നു ..4 പോയിന്റുകളുമായി shocktroopz ഉം popy warriors ഉം പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്നു ..മത്സരങ്ങൾ കളിക്കാരെ പരിചയപ്പെട്ടു കൊണ്ട് ,വാർഡ് മെമ്പർ ജംഷിദ് ഒളകര , TEEASC പ്രസിഡന്റ് റഫീഖ് കലയത്ത് , ടീം കൂതറാസ് പ്രതിനിധികളായ റംഷാദ് പാപ്പാട്ട് ,ഫൈസൽ പറമ്പൻ ,ടീം തള്ളുംപടി പ്രതിനിധികളായ ജംനാസ് അവുഞ്ഞിപ്പുറം ,അൻഷിഫ് തെക്കേടത് ,അജയ് കെ രാജ് (അച്ചു),മുർഷിദ് കലംകൊമ്പൻ ,മുനവ്വിർ സുട്ടു , ശുഹൈബ് കുന്നത്ത് ,ടീം ട്യൂബോ ,നെല്ലിക്കുത് ഗ്രാമം കൂട്ടായ്മ ,ടീം ഉന്മാദം ,ചങ്ങാതിക്കൂട്ടം , ടീം കട കാര്യമായി ,കോസ്‌കോ ജൂനിയേർസ് എന്നിവരുടെ പ്രതിനിധികളും ചേർന്ന് തുടക്കം കുറിച്ചു ..ക്ലബ് സെക്രട്ടറി സഹ്ഷാദ് പുള്ളിയിൽ,ക്ലബ് പ്രസിഡന്റ് അംജത് ഖാൻ യു കെ ,ട്രെഷറർ ഷാനിഫ് മൈലാടി തുടങ്ങിയവർ അനുഗമിച്ചു...
മത്സരങ്ങൾ മുൻ താരവും മികച്ച സംഘാടകനുമായ ശ്രീ :മുസാഫിർ വലിയാടൻ നിയന്ത്രിച്ചു.
Post a Comment