222 കോടി രൂപ ചിലവഴിച്ച നവീകരിക്കുന്ന കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത പൂനൂർ - ഓമശ്ശേരി റീച്ചിലെ പ്രവൃത്തിയിൽ നടന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ചുങ്കം യുവജന സമിതി ആവശ്യപ്പെടു. ഇതു സംബന്ധിച്ച് വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകും.
ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി ആധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ നവീകരണം നടത്തേണ്ടിയിരുന്നത്. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രെയ്‌നേജുകൾ, ടൈൽ വിരിച്ച ഹാൻഡ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങിയ സംവിധാനങ്ങളല്ലാം ഒരുക്കേണ്ടതാണ്.
എന്നാൽ എരഞ്ഞി മാവ് റീച്ചിൽ മാത്രമാണ് ഇത്തരത്തിൽ പ്രവൃത്തി നടന്നിട്ടുള്ളത്.
പൂനൂർ -ഓമശ്ശേരി റീച്ചിൽ അശാസ്ത്രീയമായാണ് കലുങ്കുകൾ നിർമ്മിച്ചത്, .പലയിടത്തും പൊതുമരാമത്ത് ഭൂമി പോലും ഉപയോഗപ്പെടുത്തിയിട്ടില്ല, റോഡിൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന രൂപത്തിൽ ബസ്സ് സ്റ്റോപ്പുകളുടെ മുന്നിലൂടെയാണ് ഡ്രൈനേജ് നിർമ്മാണം. തെരുവ് വിളക്കുകൾ പലയിടങ്ങളിലും സ്ഥാപിച്ചിട്ടില്ല, ഇൻ്റർലോക്ക് കട്ടകൾ പ്രധാന സ്ഥലങ്ങളിൽ പോലും വിരിചട്ടില്ല. പ്രധാന ജംഗ്ഷനായ ചുങ്കത്ത് പോലും സൗന്ദര്യവൽക്കരണം നടത്തിയിട്ടില്ല. എരഞ്ഞിമാവ് റിച്ച സ്ഥാപിച്ച പോലെ ഒരു സിഗ്നൽ ബോർഡു പോലും മറ്റിടങ്ങളിൽ സ്ഥാപിച്ചിട്ടില്ല. മണ്ണ് കൂട്ടിയിട്ട് അതിന് മേലെ സിമൻറ് പൂശി തീർത്തും അശാസ്ത്രീയ രൂപത്തിലാണ് പലയിടത്തും ഓവുചാൽ നിർമ്മാണം.
കൊയിലാണ്ടി - പൂനൂർ, പൂനൂർ - ഓമശ്ശേരി, ഓമശ്ശേരി-എരഞ്ഞി മാവ് എന്നീ മൂന്നു റീച്ചുകളുടെ കരാർ ശ്രീ ധ്ന്യ കൺസ്ട്രക്ഷനും, എരഞ്ഞിമാവ് റീച്ചിൻ്റെ കരാർ മറ്റൊരു കമ്പനിയുമാണ് നടത്തിയത്.
Post a Comment