Jan 11, 2023

ഇന്ത്യാക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നു, കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്,


ഇന്ത്യാക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നു. വിദേശകാര്യമന്ത്രിലായത്തിന്റെ കണക്കുകള്‍ തന്നെ പുറത്ത് വിട്ട് കോണ്‍ഗ്രസാണ് ഈ ആരോപണം ഉന്നയിച്ചത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭാണ് ഈ വിഷയം ഉയര്‍ത്തിയത്്.

കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്. എന്നുവച്ചാല്‍ ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി നാല്‍പത്തിയൊന്ന് പേരാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്ന് വ്യക്തമാകുന്നു. പ്രതിദിനം പരിശോധിച്ചാല്‍ 604 പേര്‍ ഇന്ത്യ വിടുന്നതായി കണക്കാക്കാം എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടികാട്ടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only