Jan 14, 2023

ഇന്ന്; ശബരിമല മകരവിളക്ക് സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം


പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അയപ്പസ്വാമിയ്‌ക്ക് ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 6.20-ന് സന്നിധാനത്തെത്തും.

തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷം 6.30-നും 6.50-നും മദ്ധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45-നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പവിഗ്രഹത്തിൽ നിന്ന് തിരുവാഭാരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഭേഷകം ചെയ്യും. അത്താഴപൂജയ്‌ക്ക് ശേഷം മാളികപ്പുറത്ത് നിന്നുള്ള എഴുന്നള്ളിപ്പ് തുടങ്ങും.


മകരവിളക്ക് മഹോത്സവം പ്രമാണിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ മടക്കയാത്രയ്‌ക്കായി 1,000 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. 19-ാം തിയതി വരെയാണ് തീർത്ഥാടകർക്ക് ദർശനത്തിന് അവസരമുള്ളത്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് 20-ന് രാവിലെ 6.30-ന് നട അടയ്‌ക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only