കോടഞ്ചേരി: കൂരോട്ടുപാറ കണ്ടത്തിൽ പടി പ്രദേശത്ത് കാട്ടാന കൂട്ടമിറങ്ങി വ്യാപകമായ തോതിൽ കൃഷിനാശം ഉണ്ടാക്കി. സലിം കൊടുവള്ളി, വാഴപ്പറമ്പിൽ പീലിപ്പോസ്, സുശീല അഞ്ചാനിക്കൽ,അക്കരപറമ്പിൽ രാജപ്പൻ എന്നിവരുടെ കടപ്ലാവ്, കാമുക് കയ്യാലകൾ എന്നിവ നശിപ്പിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനകളെ വിരട്ടി ഓടിക്കുന്നതിന് കർഷകർക്ക് പടക്കം വിതരണം ചെയ്തു. കുണ്ടൻതോട്ടിൽ കഴിഞ്ഞ ദിവസം ആനിക്കുടിയിൽ ജോസിന്റെ 3 ആടുകളെ ചെന്നായ കൂട്ടം പിടിച്ചുകൊണ്ടുപോയിരുന്നു.
വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങാതിരിക്കാൻ വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Post a Comment