റീജ്യണൽ സെന്റർ ഫോർ ഓർഗാനിക്ക് ആന്റ് നാച്ച്വറൽ ഫാമിംഗ് ബാങ്കലൂരുവിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഈ വർഷം നടത്തുന്ന മൂന്ന് കർഷക പരിശീലന പരിപാടിയിൻകീഴിൽ കോഴിക്കോട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കർഷകർക്കായി ജൈവ കൃഷിയും പ്രകൃതി കൃഷിയും സംബന്ധിച്ച ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂടരഞ്ഞി അഭയ പാലിയേറ്റീവ് ഹാളിൽ വെച്ച് നടത്തിയ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോളി ടീച്ചർ വാതലൂർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ സുരേഷ് ബാബു മുട്ടോളി, എൽസമ്മ ജോർജ് , കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ. കെ. രത്നാകരൻ, RCONF Bengaluru ട്രെയിനിംഗ് കോ ഓർഡിനേറ്റർ അർജുൻ സിംഗ് ചൗധരി എന്നിവർ സംസാരിച്ചു. റിട്ട: കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണനുണ്ണി ക്ലാസ് നയിച്ചു. പരിശീലന ശേഷം കർഷകർക്ക് ജൈവവളക്കൂട്ട് നിർമ്മിക്കുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തു.
കൃഷി ഓഫീസർ പി. എം. മൊഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് നന്ദിയും പറഞ്ഞു.
Post a Comment