Jan 20, 2023

സ്വന്തം മകളെ തട്ടിക്കൊണ്ടുപോയെന്ന് കേസ്: മലപ്പുറത്ത് പൊലീസുകാരനായ പിതാവ് അറസ്റ്റിൽ .


മലപ്പുറം:

മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ കുട്ടിയുടെ പിതാവ് കൂടിയായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.

കോടതി അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി നാല് വയസ്സായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ 18ന് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ സ്‌കൂള്‍ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റില്‍ കയറ്റി ബലമായി കൊണ്ടുപോവുകയിരുന്നു.

പിന്നീട് കുട്ടിയെ മാതാവിന്റെ വീടിനടുത്തുള്ള റോഡില്‍ ഉപേക്ഷിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. എസ് ഐ റിയാസ് ചാക്കീരിയാണ് അബ്ദുല്‍ വാഹിദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു.

അതേസമയം, യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ മലപ്പുറത്ത് അറസ്റ്റിലായി തൂത തെക്കേപ്പുറം സ്വദേശികളായ വെള്ളൂര്‍ക്കാവില്‍ മര്‍സൂഖ് (23), തിരുത്തുമ്മല്‍ മുബഷിര്‍ (21) എന്നിവരാണ് പിടിയിലായത്. ആലിപ്പറമ്പ് കുന്നനാത്ത് കാളിപ്പാടന്‍ യൂസഫ് (26) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പതിന് ആലിപ്പറമ്പ് വില്ലേജ്‍പാടത്തായിരുന്നു സംഭവം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only