Jan 7, 2023

ശ്രദ്ധിക്കൂ, മയോണൈസ് ഇഷ്ടപ്പെടുന്നവരാണോ? അറിയേണ്ടത്…


സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച വാർത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. മുമ്പ് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു. 
പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ പലവിധ സാഹചര്യങ്ങളിൽ വില്ലനായി മാറാറുണ്ട്. കുഴിമന്തിയായാലും ഷവർമയായാലും അതിനൊപ്പമുള്ള ഒന്നാണ് മയോണൈസ്. ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് മയോണൈസ്. ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് മയോണൈസ് ആണ്. 

ശരിയായ രീതിയിൽ മയോണൈസ് പാകം ചെയ്തില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോ​ഗിച്ച് വേണം മയോണൈസ് തയ്യാറാക്കാൻ. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവൂ.
വേവിക്കാത്ത മുട്ടയാണ് ഉപയോ​ഗിക്കുന്നത്. അത് കൊണ്ട് അതിൽ സാൽമൊണല്ല ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നിവ ഉണ്ടാകാം. ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഈ ബാക്ടീരിയ. കേടായ മയോണൈസ് പല അസ്വസ്ഥകൾക്കും കാരണമാകും. അത് കൂടാതെ മയോണൈസിൽ കലോറി കൂടുതലാണ്. അത് കൂടുതൽ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും…’- അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.

ഷവർമയ്ക്കായി എടുക്കുന്ന ഇറച്ചിയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കൾ നശിക്കുകയുള്ളു. തിരക്കിട്ട് വേണ്ടത്ര പാകമാകാതെ വിളമ്പുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇറച്ചി മൂന്നോ നാലോ മണിക്കൂർ പുറത്ത് വച്ച് കേടായതിനുശേഷം ഫ്രീസറിൽ വച്ച് വീണ്ടും ഉപയോ​ഗിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കും. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only