Jan 9, 2023

മാവൂർ ഗ്രാസിം ഫാക്റ്ററിയിൽ ഏറെക്കാലം ഒരുമിച്ചു പ്രവർത്തിച്ചവർ ഒത്തുചേർന്നു.


മാവൂർ ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരാണ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരുമിച്ചു കൂടിയത്. ഗ്രാസിം കാലത്തെയും പുതിയ കാലത്തെയും അനുഭവങ്ങൾ പങ്കു വെക്കുന്നതിനാണ്

സംഗമം സംഘടിപ്പിച്ചത്.
ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരായ മുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.
മാവൂർ പൈപ്പ് ലൈൻ കടോടി കൺവെൻഷൻ സെന്ററിൽ നടന്ന സംഗമം
ഗ്രാസിം ഫാക്റ്ററിയിലെ മുൻ സി.ഐ.ടി.യു. പ്രസിഡണ്ടും രാജ്യസഭാ എം.പിയുമായ
എളമരം കരീം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ
ഇ എൻ.പ്രേമനാഥൻ
അധ്യക്ഷത വഹിച്ചു.
അഡ്വ: പി.ടി.എ.റഹീം
എം.എൽ.എ. മുഖ്യാതിഥിയായി.
പി.ഷൈപു ,
എം. ധർമ്മജൻ,
പുരുഷൻ കടലുണ്ടി,
വി.പി.രവീന്ദ്രൻ ,
ഇ വിനോദ് കുമാർ ,
പി.ചന്ദ്രൻ , 
വി.എം. ബാലചന്ദ്രൻ ,
അബ്ദുൾ അലി,
വി. രാജഗോപാൽ,
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only