Jan 15, 2023

പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ മദ്രസ എഴുപതാം വാർഷികാഘോഷം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


മാവൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ മദ്രസയുടെ എഴുപതാം വാർഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് മഹല്ല് ഖത്തീബ് കെ. മുഹമ്മദ്‌ ബാഖവി ഉദ്ഘാടനം ചെയ്തു. മദ്രസ സദർ മുഅല്ലിം ഒ.പി.എം അഷ്‌റഫ്‌ മൗലവി അധ്യക്ഷനായി, മഹല്ല് സെക്രട്ടറി പിഎം അഹമ്മദ് കുട്ടി, വാർഡ്‌ മെമ്പർ എം.പി കരീം, മദ്രസ പ്രസിഡന്റ് മുരട്ടീറി അബ്ദു റഹിമാൻ, സെക്രട്ടറി ടി. എം അബ്ദു റഷീദ്, കോയ മുസ്‌ലിയാർ സംസാരിച്ചു. പി.എം.സി മുഹമ്മദ്‌,ഇസ്മായിൽ പിഎം, മുഹമ്മദ്‌ ഹനീഫ, ഷമീർ വാഫി, റഊഫ് മുസ്‌ലിയാർ, പി. പി അബ്ദുറഹ്മാൻ,ലിയാക്കത്ത് അലി,അൻസിൽ പി.എം,താജുദ്ദീൻ സംബന്ധിച്ചു.

റഊഫ് സ്വാഗതവും പി. പി ഷുക്കൂർ നന്ദിയും പറഞ്ഞു
ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികൾ ഉൾകൊള്ളുന്ന വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 20 ന് വെള്ളിയാഴ്ച സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നിർവ്വഹിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only