കൽപ്പറ്റ: മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപത്കാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടല്‍ ഉള്ളതായിട്ടാണ് പ്രാഥമിക വിവരം. ദിവസങ്ങളായി കുട്ടി കടുത്ത വിഷാദത്തിലായിരുന്നെന്നാണ് അറിയുന്നത്. ആത്മഹത്യ സൂചന നല്‍കുന്ന ഇന്‍സ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തില്‍ നിന്നും ചാടിയിരിക്കുന്നത്
Post a Comment