മുക്കം:
എഴുപത്തി നാലാം റിപ്പബ്ലിക് ദിനാഘോഷം ആനയാംകുന്ന് ജി. എൽ. പി സ്കൂളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.സ്ക്കൂൾ അസംബ്ലി ചേർന്ന്
ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ പതാക ഉയർത്തി.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
PTA പ്രസിഡന്റ് ഗസീബ് ചാലൂളി , സീനിയർ അസിസ്റ്റന്റ് ഷൈലജ ടീച്ചർ, അധ്യാപകരായ ഫൗസിയ , രജിത,സുന്ദരി , സ്ക്കൂൾ ലീഡർ റഷ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.
കുട്ടികൾ ദേശഭക്തിഗാനാലാപനം പ്രസംഗം ഉൾപ്പെടെയുള്ള പരിപാടികൾ അവതരിപ്പിച്ചു. മധുരവിതരണവും നടത്തി.
Post a Comment