Jan 23, 2023

മുസ്‌ലിം ലീഗ് നേതാവ് പികെ ഫിറോസിന്റെ അറസ്റ്റ്: പൊലീസിന്റെ പകപോക്കലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍.


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസിന്റെ അറസ്റ്റിനെ അപലപിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍. കേവലമൊരു സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പേരില്‍ പൊലീസിന്റെ പകപോക്കല്‍ തുടരുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.


മുപ്പതോളം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തതിന് പുറമെ ഇപ്പോള്‍ ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ജനകീയ സമരങ്ങളെ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് അദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദ്യം ഉന്നയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് തെരുവിലിറങ്ങിയതെന്നും സമരങ്ങള്‍ ഇനിയും തുടരുമെന്നും അദേഹം വ്യക്തമാക്കി.

കുറിപ്പില്‍ പി കെ ഫിറോസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പോലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only