Jan 18, 2023

ബാലതാരമായി സിനിമയിൽ എത്തിയ മാടത്തക്കിളി മിഥുൻ വിവാഹിതനായി.


മെഗാസ്റ്റാർമമ്മൂട്ടി നായകനായ വജ്രം എന്ന ചിത്രത്തിലെ ബാലതാരമായി വേഷമിട്ട മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്‍റ് സെന്‍ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന്‍ ആണ് മിഥുന്‍.

പത്ത് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി. കല്യാണിയുടെയും തന്‍റെ അനുജന്‍ മിഥുന്‍റെയും പ്രണയത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൃദുല കുറിച്ചിരുന്നു. ഒരു പതിറ്റാണ്ട് നീളുന്ന അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷി മേനോനുമൊത്തുള്ള എന്‍റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണമായത് കല്യാണിക്കും മിഥുനുമാണ്. തന്‍റെ ചേച്ചിയുമൊത്ത് വീട്ടിലേക്ക് ഒരുമിച്ചിരുന്ന് പഠിക്കാന്‍ വരുന്ന എന്നെ വെറുത്തിരുന്ന ആ ടീനേജര്‍ക്ക് ഇനി എല്ലാ ദിവസവും എന്‍റെ മുഖം കാണേണ്ടിവരും. അല്ലാതെ മറ്റ് വഴികളില്ല, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തെത്തിയ വജ്രം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ആളാണ് മിഥുന്‍ മുരളി. പിന്നീട് ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്ലൈ, ആന മയില്‍ ഒട്ടകം തുടങ്ങിയ ചിത്രങ്ങളിലും മിഥുന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only