Jan 15, 2023

ആഘോഷ രാവ് തീർത്ത് വോളിബോൾ ടൂർണ്ണമെന്റ്.


മുക്കം : മുത്തേരി സ്പോർട്സ് അക്കാദമി ശനിയാഴ്ച സംഘടിപ്പിച്ച മൂന്നാമത് വോളിബോൾ ടൂർണ്ണമെന്റ് നാടിന് ആഘോഷരാവായി മാറി. രാത്രി ഒന്നര വരെ നീണ്ട മത്സരങ്ങൾ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം ആളുകളാണ് മുത്തേരി എം എസ് എ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്. വൈകീട്ട് 5 മണിക്ക് തിരുവമ്പാടി MLA ലിന്റോ ജോസഫ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. 

മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എ കല്യാണിക്കുട്ടി, എം ടി വേണുഗോപാലൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

യൂണിവേഴ്സിറ്റി, സംസ്ഥാന തലത്തിലുള്ള നിരവധി താരങ്ങൾ അണിനിരന്ന ടൂർണ്ണമെന്റിന്റെ ഫൈനലിൽ ഗുരുകുലം പി എസ് സി സെന്റർ മുക്കത്തെ പരാജയപ്പെടുത്തി മേലേമ്പ്ര ബ്രദേഴ്‌സ് ഓമശ്ശേരി കപ്പുയർത്തി.
മേലേമ്പ്ര ബ്രദഴ്സിന്റെ നജീബ് ഹസ്സൻ മികച്ച കളിക്കാരനായും, ഹാരിസ് മികച്ച സെറ്ററായും, ഗുരുകുലത്തിന്റെ വിശാൽ മികച്ച അറ്റാക്കറായും തിരഞ്ഞെടുക്കപ്പെട്ടു.
മുത്തേരി സ്പോർട്സ് അക്കാദമി അംഗങ്ങളായ ജയരാജൻ പി കെ, പ്രശോഭ് കുമാർ, ജയൻ മുത്തേരി, അഡ്വ. ദിൽജിത്ത് , ഷിജു തറോലക്കര, രാജീവ്, സുകു, സബിൻ, സജീവ്, സുകുമാരൻ എം സി, പ്രജിത്ത്,പത്മരാജൻ, സനൽ തുടങ്ങിയവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only