Jan 14, 2023

തൃശ്ശൂരിൽ കാണാതായ അഭിഭാഷകയെ ഫ്ലാറ്റിലെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


തൃശ്ശൂര്‍: കാണാതായ അഭിഭാഷകയെ ഫ്ലാറ്റിലെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് നമിത ശോഭന കാണാതായത്.

ആമ്പക്കാട് തങ്കം റസിഡൻസി ഫ്ലാറ്റിലാണ് വിവാഹ മേചിതയായ നമിത ശോഭന താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ഓഫീസിൽ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവർ ഫ്ലാറ്റിലേക്ക് പോയത്.പിന്നീട് ഇവരുടെ വിവരമൊന്നും ഇല്ലാത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ എടുക്കാതെ വന്നതോടെ നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് ശുചിമുറിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only