Jan 14, 2023

ചില വാർത്താചാനലുകളുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്ന് സുപ്രീം കോടതി,വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണം.


ന്യൂഡൽഹി: ചില വാർത്താചാനലുകളുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്ന് സുപ്രീം കോടതി. വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.സുദർശനം, റിപ്പബ്ലിക്ക് ടിവി എന്നിവയുടെ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഹർജികൾ കോടതിയിൽ എത്തിയത്.

മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. ചാനലുകൾ പരസ്പരം മത്സരിക്കുകയാണ്. മാത്രമല്ല പല വിദ്വേഷ പ്രസംഗങ്ങളും ഉണ്ടാക്കുന്നത് ഇത്തരം ടിവി ചാനലുകളാണ്. അതുകൊണ്ടുതന്നെ വാർത്താ അവതാരകർ സ്വയം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only