ബീഡി വലിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത നാലിരട്ടി കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ഒന്നിലധികം മാരകമായ കാന്‍സറാണ് ബീഡി വലിക്കുന്നവരില്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ശ്വാസകോശത്തിലെയും വദനത്തിലെയും കാന്‍സറിന് കാരണം വ്യാപകമായ ബീഡി ഉപയോഗമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 16.5 ലക്ഷം പേര്‍ ബീഡിക്ക് അടിമകളാണെന്നാണ് കണക്ക്.
മുപ്പതു മുതല്‍ 84 വരെ പ്രായമുള്ള 65,829 പുരുഷന്മാരെയാണ് പഠനവിധേയരാക്കിയത്. ശ്വാസകോശാര്‍ബുദം ബാധിച്ചവര്‍ ബീഡി ഉപയോഗിക്കാത്തവരുടെ നാലിരട്ടിയോളം വരുമെന്നാണ് പഠനത്തില്‍ കണ്ടത്
പിന്നീട് പുകവലി നിര്‍ത്തിയവരാണെങ്കില്‍പ്പോലും നേരത്തെ ബീഡി ഉപയോഗിച്ചിരുന്നവരാണെങ്കില്‍ ഉപയോഗിക്കാത്തവരെക്കാള്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
പക്ഷേ പത്തുവര്‍ഷം മുമ്പ് നിര്‍ത്തിയവരില്‍ അപകട സാധ്യത താരതമ്യേന കുറവാകുന്നത് ഏറെ ആശ്വാസപ്രദമാണ്.
ദിവസവും ബീഡി കൂടുതലുപയോഗിക്കുന്നത് മോണയിലും വായിലം കാന്‍സര്‍ വരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം കണ്ടെത്തി.
Post a Comment