Jan 4, 2023

നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം,


തിരുവമ്പാടി: പെരുമാലിപ്പടിക്ക് സമീപം നിയന്ത്രണവിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിക്ക് സമീപം മഡോണനിരവിൽ വിജയന്റെ വീട്ടിലേക്കാണ് മാരുതി ബലെനോ കാർ ഇടിച്ചുകയറിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കാർ ഓടിച്ചിരുന്ന കോടഞ്ചേരി പൂളവള്ളി സ്വദേശി അനീഷിനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വീടിനും, കാറിനും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only