Feb 1, 2023

ചുരത്തിലെ യൂസർ ഫീ: പൊതുമരാമത്ത് സെക്രട്ടറി വിലക്കേർപ്പെടുത്തി,


താമരശ്ശേരി:പുതുപ്പാടി ഗ്രാമ പഞ്ചായത്ത് താമരശ്ശേരി ചുരത്തിൽ ഹരിത കർമ സേനയെ നിയോഗിച്ച് യൂസർ ഫീ (20 രൂപ) ഈടാക്കാനുള്ള തീരുമാനത്തിന് പൊതുമരാമത്ത് സെക്രട്ടറി വിലക്ക് എർപ്പെടുത്തി.

പഞ്ചായത്തിൻ്റെ ഈ തീരുമാനം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പ്രസ്തുത നടപടിയിൽ നിന്നും
പിന്മാറണമെന്ന് മരാമത്ത് സെക്രട്ടറി അറിയിച്ചത്.

പഞ്ചായത്തിന്റെ വികലമായ നടപടിയെ ചൊല്ലി പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും യുവജന സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. പൊതുമരാമത്തിന്റെ തീരുമാനം സഞ്ചാരികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.

വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന പ്രധാനപെട്ട ഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന്നായി ഹരിത കർമ്മസേനയുടെ പ്രവർത്തങ്ങൾക്കാണ് പഞ്ചായത്ത് സഞ്ചാരികളെ പിഴിയാനൊരുങ്ങിയത് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only