Feb 2, 2023

വിദേശത്ത് നിന്ന് അയച്ച സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു ; പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ സൗഹൃദം നടിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ


മലപ്പുറം : പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന മുഹമ്മദ് അഷറഫ് നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

പ്രവാസായിയായ ഭർത്താവ് ഭാര്യയ്ക്ക് ആവിശ്യമായ സാധനങ്ങൾ മുഹമ്മദ് അഷറഫിന്റെ കൈവശം കൊടുത്ത് വിടുകയായിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങൾ പ്രവാസിയുടെ ഭാര്യക്ക് വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവം ഭർത്താവ് അറിഞ്ഞതോടെ ഭാര്യ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവിന്റെ സുഹൃത്ത് വീട്ടിൽ അതിക്രമിച്ച് കയറി വർക്ക് ഏരിയയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവ് വിദേശത്തായതിനാൽ സഹായത്തിന് സുഹൃത്തിനെ പറഞ്ഞേൽപ്പിച്ചിരുന്നെന്നും. എന്നാൽ സുഹൃത്ത് സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പീഡിപ്പിച്ചതിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം 27 ന് ഇയാൾ വിദേശത്ത് നിന്ന് മടങ്ങിയെത്തുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only