ഗർഭിണിയും ഭർത്താവും കാറിന് തീപിടിച്ച് മരിച്ച അപകടത്തില്‍ തീ ആളിക്കത്താൻ കാരണം കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പികളാണെന്ന് മോട്ടോർ വാഹന വകുപ്പ്.
എയർ പ്യൂരിഫയറും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഡ്രൈവർ സീറ്റിനടിയിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു
ഇന്നലെ രാവിലെ പത്തരയോടെയാണ് ജില്ലാ ആശുപത്രിക്കു സമീപം കാറിന് തീപിടിച്ചത്. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയായിരുന്നു അപകടം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകൾ ശ്രീപാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെ.കെ.വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Post a Comment