അഗസ്ത്യൻമുഴി : കേരള വ്യാപാരി വ്യവസായി ഏകോപസമിതി കോഴിക്കോട് ജില്ലാക്കമ്മിറ്റി നടപ്പിലാക്കുന്ന, ഒരു വ്യാപാരി മരിച്ചാൽ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും, പദ്ധതി വിശദീകരണവും പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്നു.
വനിതാ വിംഗ് പ്രസിഡന്റ് ഉമ്മു ഹബീബയ്ക്ക് അപേക്ഷാഫോം അടങ്ങിയ ബുക്ക് ലെറ്റ് നൽകിക്കൊണ്ട് കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉത്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ, നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ പദ്ധതി വിശദീകരിച്ചു.
മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചേരി മെമ്പർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ചടങ്ങിൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി.
യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, എ കെ ലത്തീഫ്, ഷിജി അഗസ്‌റ്റിയൻ, സുരേഷ് കുമാർ, പ്രമോദ് സി എന്നിവർ പ്രസംഗിച്ചു.
Post a Comment