കൂടരഞ്ഞി:കൂടരഞ്ഞി ടൗൺ കമ്മ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
രണ്ടര വർഷം മുമ്പ് നിർമാണം പൂർത്തിയായ കടമുറികളും 250 ൽ പരം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഹാളും ഉൾപ്പെടുന്ന കെട്ടിടമാണ് പഞ്ചായത്തിൻ്റെ അനാസ്ഥമൂലം നശിക്കുന്നതെന്ന് യോഗം ചൂണ്ടികാട്ടി.
മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ.
ജിൻ്റോ പുഞ്ചത്തറപ്പിൽ, ഗിൽഗ ജോസ്, പ്രസാദ് കുളപ്പാറകുന്ന്, അജിത്ത് കൂട്ടക്കര, പ്രവീൺ ദാസ്, ജോബിൻസ് പെരുമ്പൂള, അജ്നാസ് മാപ്പിള വീട്ടിൽ, വിപിൻ പുത്തൻവീട്ടിൽ, അജിൻ ജോൺ,അതുല്യ മനോജ് എന്നിവർ പ്രസംഗിച്ചു.
Post a Comment