മുക്കം:കുടിവെള്ളം കിട്ടാതായിട്ട് 4 മാസമായതോടെ കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി കൊളോറമ്മൽ പദ്ധതിയുടെ ഗുണഭോക്താക്കൾ സമരത്തിനു രൂപം നൽകി. പൈപ്പുകൾ പൊട്ടിയത് എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിയാത്തതാണ് പദ്ധതി അവതാളത്തിലായതിന്റെ പ്രധാന കാരണം. അറ്റകുറ്റപ്പണികൾപോലും
നടത്താൻ കഴിയുന്നില്ല.
കുന്നിൻമുകളിലാണ് ടാങ്ക്, ടാങ്കിലേക്കും ഗാർഹിക ഉപയോക്താക്കൾക്കും സ്ഥാപിച്ച പൈപ്പുകൾ പൊട്ടിയത് എവിടെയെന്ന് കണ്ടു പിടിക്കാൻ സാധിക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട്ഉപയോഗിച്ച് പദ്ധതി നേരത്തെ നവീകരിച്ചിരുന്നു.വൈദ്യുതി ചാർജ് ഗുണഭോക്താക്കൾ വഹിക്കണം. റിപ്പയറിങ് ചാർജും വഹിക്കണം.ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു പമ്പിങ് നടത്തിയിരുന്നത്._രൂക്ഷമായ വേനലിൽ ദാഹജലത്തിനായി ജനം നെട്ടോട്ടത്തിലാണ്.
Post a Comment