Mar 28, 2023

ശബരിമല തീര്‍ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 61 പേര്‍


പത്തനംതിട്ട∙ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞത്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 61 പേരാണ് ബസിലുള്ളത്.



ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റു്നനു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only