പാലക്കാട്: പാലക്കാട് മേലെ പട്ടാമ്പിയിൽ ലോറിക്ക് അടിയിലേക്ക് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരൻ ആണ് മരിച്ചത്.
മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ട ലോറിയുടെ പിൻവശത്തെ ടയറിന് മുന്നിലേക്ക് ഇയാൾ എടുത്ത് ചാടുന്നതായി സിസിടിവിയിൽ കാണാം. മുന്നിലേക്ക് എടുത്ത ലോറിയുടെ പിൻവശത്തെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറി ഇറങ്ങി. ആത്മഹത്യ എന്നാണ് പട്ടാമ്പി പൊലീസ് പ്രാഥമികമായി അറിയിക്കുന്നത്. മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ് ലൈൻ നമ്പര്‍: 1056, 0471-2552056)
Post a Comment