മുക്കം നഗരസഭ 2022 - 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പ്രത്യേക ഘടക പദ്ധതിയിൽ പട്ടികജാതിയിൽപ്പെട്ടവയോജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതി പ്രകാരമാണ് കട്ടിലുകൾ വിതരണം ചെയ്യുന്നതു്. വിതരണോദ്ഘാടനം മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർ പേഴസൻ അഡ്വ ചാന്ദ്നി, ക്ഷേമകാര്യ സമിതി അധ്യക്ഷൻ, വി.കുഞ്ഞൻ, വികസനം റൂബീന, വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ , അശ്വതി, രജനി, ബിന്ദു, രാജൻ, ബിന്നി, മധു,വസന്തകുമാരി, ജോഷി ല ,ബിജു നാ മോഹൻ, വസന്തകുമാരി , | CDS സൂപ്പർവൈസർ റീജ എന്നിവർ സംസാരിച്ചു 75 വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്. 3 26 250 രൂപയുടെ പദ്ധതിയാണിത്. പ്രത്യേക ഘടക . പദ്ധതിയിൽ, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് , പഠനോപകരന്നം, പഠനമുറി, കലാ കായിക പോഷണം ഭവന നിമ്മാണ പൂർത്തീകരണം, തുടങ്ങി 2 കോടി 9 ലക്ഷം രൂപയുടെ പദ്ധതികൾ22-23 വർഷം മുക്കം നഗരസഭയിൽ നടപ്പാക്കിയിട്ടുണ്ടെന്നു ചെയർമാൻ പറഞ്ഞു. അടുത്ത വർഷം കൂടുതൽ പദ്ധതികൾ ജനോപകാരപ്രദമായി നടപ്പാക്കാൻ നഗര സഭ അടുത്ത വാർഷിക പദ്ധതികൾക്കു രൂപം കൊടുക്കുമെന്നും ചെയർമാൻ പറഞ്ഞു
Post a Comment