മുക്കം:ധാര്‍മ്മിക വിപ്ലവ മുന്നേറ്റങ്ങളുടെ അമ്പതാണ്ട് പൂര്‍ത്തീകരിച്ച് ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷിക്കുന്ന എസ് എസ് എഫ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച 'ഉയരെപ്പറക്കട്ടെ ഈ പതാക' സംഗമങ്ങള്‍ പ്രസ്ഥാന മുന്നേറ്റങ്ങളുടെ കരുത്തും പാരമ്പര്യവും തെളിയിക്കുന്നതായി.സംഘടനയെ മുന്‍കാലങ്ങളില്‍ നയിച്ച അന്‍പത് പേര്‍ ചേര്‍ന്നാണ് അന്‍പത് പതാകകള്‍ വാനിലേക്കുയര്‍ത്തിയത്.സംഘടനാ രൂപീകരണത്തില്‍ പങ്കാളികളായവര്‍ മുതല്‍ അഞ്ചാം പതിറ്റാണ്ടിലെ പുതിയ കാല പ്രവര്‍ത്തകര്‍ വരെ ചടങ്ങില്‍ ഒന്നിച്ചണിചേര്‍ന്നത് വേറിട്ട കാഴ്ച്ചയായി.പ്രസ്ഥാനത്തിന് കരുത്തും ഊര്‍ജ്ജവും പകര്‍ന്നവരുടെ തലമുറ സംഗമം കൂടിയായി പതാക ഉയര്‍ത്തല്‍ സംഗമങ്ങള്‍.മുക്കം ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ കറുത്തപറമ്പ് ഓടത്തെരുവില്‍ അന്‍പത് പതാകകള്‍ ഉയര്‍ത്തി.സംഘടനാ രൂപീകരത്തില്‍ നേതൃ പരമായ പങ്ക് വഹിക്കുകയും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എ കെ ഇസ്മായില്‍ വഫ,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി അബൂബക്കര്‍ ,ഇ യഅ്ഖൂബ് ഫെെസി,കീലത്ത് മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്‍പത് മുന്‍കാല നേതാക്കള്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന സംഗമം അഡ്വ.എ കെ ഇസ്മായില്‍ വഫ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്‍റ് മുബശ്ശിര്‍ ബുഖാരി ചുള്ളിക്കാപറമ്പ് അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്‍ ഹമീദ് സഖാഫി വലിയപറമ്പ് പ്രാര്‍ഥന നടത്തി.ജി അബൂബക്കര്‍ ,ഇ യഅ്ഖൂബ് ഫെെസി,സി കെ ശമീര്‍ മാസ്റ്റര്‍,സുല്‍ഫീക്കര്‍ സഖാഫി ,മജീദ് പൂത്തൊടി ,അബ്ദുല്‍ വാഹിദ് സഖാഫി ,ശാദില്‍ നൂറാനി സംസാരിച്ചു.ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് കെ വി സ്വാഗതവും സെക്രട്ടറി സഫീര്‍ കക്കാട് നന്ദിയും പറഞ്ഞു.
ഫോട്ടോ :മുക്കം ഡിവിഷനില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എ കെ ഇസ്മായില്‍ വഫ,ജി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുന്‍കാല നേതാക്കള്‍ പതാക ഉയര്‍ത്തുന്നു
Post a Comment