Mar 30, 2023

പി.എം.എ.വൈ - ലൈഫ് പദ്ധതി - കമ്മ്യൂണിറ്റി അദാലത്ത് നടത്തി


മുക്കം:പി.എം.എ.വൈ - ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുകയും വിവിധ കാരണങ്ങളാൽ നിർമ്മാണം പാതിവഴിയിൽ നിലക്കുകയും ചെയ്ത ഗുണഭോക്താക്കൾക്കായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി അദാലത്ത് നടത്തി. 700 വീടുകൾ അനുവദിച്ചതിൽ 30 ഓളം വീടുകളുടെ നിർമ്മാണമാണ് നിലച്ച് പോയത്. വിവിധ സന്നദ്ധ സംഘടനകളുടെയും , കരാറുകാരുടെയും വ്യക്തികളുടെയും എൻ.എസ്.എസ് യൂണിറ്റുകളുടെയും സഹായത്തോടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായാണ് അദാലത്ത് നടത്തിയത്. 21 വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ അദാലത്തിൽ ധാരണയായി.


നഗരസഭാ ചെയർമാൻ PT ബാബു ഉദ്ഘാടനം ചെയ്തു. ഡെ. ചെയർ പേഴ്സൺ അഡ്വ: ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കുഞ്ഞൻ മാസ്റ്റർ, സത്യനാരായണൻ , മധു മാസ്റ്റർ, വേണുഗോപാലൻ, മറ്റു കൗൺസിലർമാർ പങ്കെടുത്തു. MAMO കോളേജ്, ഡോൺ ബോ സ്കോ കോളേജ്, സേവാഭാരതി , ..സംസ്ക്കാര കച്ചേരി................................... എന്നീ സംഘടനകളും മറ്റ് പ്രാദേശിക ബിൽഡർമാരും പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only